Want to strengthen your immune system? Start your morning with a glass
ലോകരാജ്യങ്ങളെ ഒട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി പടര്‍ന്നുപിടിക്കുന്നത്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരില്‍ വളരെ എളുപ്പത്തില്‍ ഈ വൈറസ് കയറിക്കൂടുമെന്നാണ് ആരോഗ്യവിദ്ഗധര്‍ നല്‍കുന്ന വിവരം. അതിനാല്‍ത്തന്നെ പ്രതിരോധ ശേഷിയെ പിടിച്ചുനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ്.ഭക്ഷണത്തിലൂടെയാണ് വലിയൊരു പരിധി വരെ നമുക്ക് പ്രതിരോധശേഷി ആര്‍ജിക്കാനാവുക. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഇഞ്ചി.